അന്നു നി നടന്നകന്നുപോയീ
മണ്ണില്‍ പതിഞ്ഞ നിന്‍ കാല്പാടുകള്‍
നോക്കി ഞാനങ്ങിരുന്നുപോയീ
വരുമിനിയൊരു വസന്തമെന്നാശി-
ച്ചെത്രയോ ശിശിരങ്ങള്‍ കഴിച്ചുകൂട്ടി
എരിയുമുള്ളിന്‍ വിലാപം മുഴങ്ങു-
മുരുകുന്ന രാവിന്റെ മൂകയാമങ്ങളില്‍
നീ വരും നീ വരുമെന്നാശിച്ചുഞാന്‍
കണ്ണുനീരില്ലാതെ കാത്തിരുന്നീടവേ
മെല്ലെവന്നെന്നെപ്പുണര്‍ന്നു നീയോമനേ
ലോലമാം നിദ്രയായ് സ്നേഹപൂര്‍വം
-------സുരേന്ദ്രൻ-------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ