രതിലോലയാമൊരപ്സരകന്യപോൽ
തുടുത്തുനിൽക്കുമീ
സന്ധ്യതന്നുരുണിമ
ചാലിച്ചുചാർത്തിയ
നിന്നധരങ്ങളിൽ നിന്നും
അതിമധുരമാമാമധു
മെല്ലെ നുകർന്നിടാന-
ണയുമെൻ
ചുണ്ടുകളൊരു ദാഹപീഡിത ഭ്രമരമായ്
കാമതരള
മൃദുമേനിയിൽ മധുതൃഷ്ണ പൂണ്ട
ചെറുലതികയായ്
പടരുന്നു
മെല്ലെ ഞാനഗ്നിയായ് നിൻ
സിരകളിൽ
----സുരേന്ദ്രൻ----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ